കുവൈറ്റിലെ ഫിഫ്ത് റിങ് റോഡിൽ ഡീസൽ ബാരലുകൾ കയറ്റിയ ട്രക്ക് മറിഞ്ഞു. ബാരലുകൾ റോഡിൽ വീണത് ഡീസൽ ചോർച്ചക്കും ഇടയാക്കി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം. ഡീസൽ ബാരലുകളും മറ്റു വസ്തുക്കളുമായി വന്ന ട്രക്ക് ഓടിക്കൊണ്ടിരിക്കുന്നതിനിടെ മറിയുകയായിരുന്നു. അർദിയ അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അഗ്നിശമന സേന ചോർച്ച നിയന്ത്രിച്ച് അപകസ്ഥലം സുരക്ഷിതമാക്കി. ട്രക്ക് റോഡിൽനിന്ന് മാറ്റുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Related Posts
Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി