
ദത്തെടുത്ത പെൺകുട്ടിക്ക് നേരെ പീഡനം: വയോധികന് 109 വർഷം കഠിനതടവ്, 6.25 ലക്ഷം പിഴ
പെൺകുട്ടിയെ ദത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികന് 109 വർഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും. തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതിൽ തോമസ് സാമുവലിനെയാണ് (അനിയൻ -63) ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും രണ്ട് മാസവും കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിക്ക് നൽകാനും വിധിച്ചു. വിവിധ കുറ്റങ്ങളിലായാണ് 109 വർഷം ശിക്ഷിച്ചത്. 20 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീറാണ് വിധി പുറപ്പെടുവിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)