
കുവൈത്തിൽ 10 മാസത്തിനിടെ പിടിയിലായത് 4295 പ്രതികൾ
കുവൈത്ത് സിറ്റി: 10 മാസത്തിനിടെ 4295 പ്രതികളെ കുവൈത്ത് പൊലീസ് പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് റെസ്ക്യൂ പൊലീസ് പട്രോൾസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്.
2023 ജനുവരി മുതൽ 2,356 പേരെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തതായും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.രാജ്യത്ത് വിവിധ നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനായുള്ള പരിശോധനയും അറസ്റ്റും ശക്തമാണ്. നിയമലംഘനങ്ങൾക്കെതിരെ അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)