
fire force കുവൈത്തിൽ ദജീജ് ഏരിയയിൽ ഗോഡൗണിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ദജീജ് ഏരിയയിൽ ഗോഡൗണിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വെയർഹൗസിൽ fire force മരവും ഡീസലും അടങ്ങിയതിനാൽ തീ വ്യാപിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമനസേനയുടെ വിപുലമായ യൂനിറ്റാണ് സ്ഥലത്തെത്തിയത്. വെള്ളംചീറ്റിച്ച് തീ അണക്കുന്നതിനൊപ്പം ഗോഡൗണിന്റെ മറ്റു സുരക്ഷാപ്രശ്നങ്ങൾ സംരക്ഷിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കുകളില്ലെന്നും വൈകാതെ തീ നിയന്ത്രണവിധേയമാക്കി അണച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)