കുവൈത്ത് സിറ്റി; രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും വിവിധ മൂല്യങ്ങളിലുള്ള i banking കുവൈറ്റ് കറൻസിയുടെ പുതിയ നോട്ടുകൾ നൽകുമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു.ഈദുൽ ഫിത്തർ അടുത്തിരിക്കുന്ന അവസരത്തിൽ പൗരന്മാർക്കും താമസക്കാർക്കും പുതിയ കറൻസിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായിട്ടാണ് പുതിയ നോട്ടുകൾ നൽകിയത്. പുതിയ കറൻസി നോട്ടുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബാങ്ക് ശാഖകളെ സമീപിക്കാമെന്ന് ബാങ്ക് അറിയിച്ചു. അവന്യൂസ്, 360 മാൾ, അസിമ മാൾ, അൽ-കൗട്ട് എന്നിവയുൾപ്പെടെയുള്ള വാണിജ്യ സമുച്ചയങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സെൻട്രൽ ബാങ്ക് ഈ മാസം പകുതി മുതൽ ഈദ് അൽ ഫിത്തറിന്റെ രണ്ടാം ദിവസം വരെ എടിഎം മെഷീനുകൾ സ്ഥാപിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn