Posted By user Posted On

റമദാനോടനുബന്ധിച്ച് കുവെെത്തില്‍ ജീവകാരുണ്യ പ്രവർത്തനങ്ങളും ധനസമാഹരണവും നിരീക്ഷിച്ച് അധികൃതർ, 70 റെസ്റ്റോറന്റുകൾക്കെതിരെ നടപടി

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും ധനസമാഹരണവും നിരീക്ഷിച്ച് അധികൃതർ. ഇതിനായി നിയോ​ഗിക്കപ്പെട്ടിട്ടുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ മോസ്‌കുകളിലും ചാരിറ്റബിൾ അസോസിയേഷനുകളുടെ ആസ്ഥാനങ്ങളിലും നൂറുകണക്കിന് ഫീൽഡ് സന്ദർശനങ്ങൾ നടത്തിയതായി സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. 692 പള്ളികളിലും 40 ചാരിറ്റി കേന്ദ്രങ്ങളിലുമാണ് ഇതുവരെ പരിശോധന നടന്നത്.

70 ബൂത്തുകൾ പരിശോധിച്ച ശേഷം നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 35 എണ്ണം നീക്കം ചെയ്തു.സോഷ്യൽ മീഡിയ വഴി നോമ്പ് തുറക്കുന്നതിനായി സംഭാവനകൾ ശേഖരിക്കാൻ ശ്രമിച്ച 70 റെസ്റ്റോറന്റുകളും കണ്ടെത്തി. ചാരിറ്റികളും ഫൗണ്ടേഷനുകളും നൽകിയ 54 പരസ്യങ്ങളും പരിശോധിച്ച ശേഷം നിയമലംഘനങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭാവന ശേഖരിക്കുന്നതിനും നിരവധി ചാരിറ്റി പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുമുള്ള പരസ്യങ്ങളം 30 മോസ്ക്കുകളിലും കണ്ടെത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *