അബുദാബി: ബിഗ് ടിക്കറ്റിലൂടെ 33 കോടി സ്വന്തമാക്കി പ്രവാസി. തുർക്കി സ്വദേശിയായ big ticket official website സാം ഹൈദരിതോർഷിസിയ്ക്കാണ് 1.5 കോടി ദിർഹം (33 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ തേടി ഭാഗ്യമെത്തിയത്. ആദ്യമായാണ് തുർക്കിയിൽ നിന്ന് ഒരാൾക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നത്. ഫെബ്രുവരി നാലാം തീയ്യതി ഓൺലൈനായി എടുത്ത 172108 എന്ന നമ്പറാണ് സാം ഹൈദരിതോർഷിസിയ്ക്ക് ഭാഗ്യം കൊണ്ടു വന്നത്. സമ്മാനം കിട്ടിയ വിവരം അറിയിക്കാൻ സാമിനെ ഫോണിൽ വിളിച്ച അവതാരകർക്ക് അദ്ദേഹത്തെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. തനിക്ക് സമ്മാനം കിട്ടിയെന്ന് ആരോ തന്നെ വിളിച്ച് പറ്റിക്കുകയാണെന്നായിരുന്നു സാം ആദ്യം കരുതിയത്. 249-ാം സീരിസ് നറുക്കെടുപ്പിൽ മൂന്നും നാലും സമ്മാനൾ ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഇന്ത്യക്കാരൻ മല്ലേഷ് തുംപെട്ടിക്ക് അര ലക്ഷം ദിർഹത്തിന്റെ നാലാം സമ്മാനം ലഭിച്ചു. 311931 എന്ന ടിക്കറ്റാണ് അദ്ദേഹത്തെ തുണച്ചത്. 161921 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഇന്ത്യക്കാരി ലിന്റ തോമസിന് ഒരു ലക്ഷം ദിർഹത്തിന്റെ മൂന്നാം സമ്മാനവും നേടി. 010262 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ യുഎഇ പൗരനായ സലീം അൽ ബസ‍്തകി രണ്ടാം സമ്മാനം. സ്വന്തമാക്കി. ഡ്രീം കാർ നറുക്കെടുപ്പിൽ ബംഗ്ലാദേശ് പൗരനായ അരുൺ കുമാറാണ് വിജയിയായത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാൻ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകൾ സന്ദർശിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue