Posted By user Posted On

kuwait tv കുവൈത്തിലെ പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര നിർത്തി; കാരണം ഇതാണ്

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര നിർത്തി വച്ചു kuwait tv. എം. ബി. സി.നെറ്റ് വർക്കിന് കീഴിൽ പ്രവർത്തിക്കുന്ന അൽ ഷാഹിദ് ചാനലിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ‘റഹല അൽ ജാബിരിയ 422’ എന്ന പരമ്പരയാണ് നിർത്തിയത്. പരമ്പയ്ക്കെതിരെ കുവൈത്തിൽ വ്യാപക എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. 1988 ലെ കുവൈത്ത് എയർ വെയ്സ് വിമാന റാഞ്ചൽ സംഭവത്തെ ആസ്പദമാക്കിയാണ് പരമ്പര ഒരുക്കിയത്. എന്നാൽ, പരമ്പരയിൽ കുവൈത്തിനെയും കുവൈത്തിന്റെ ഭരണാധികാരികളെയും അതിക്ഷേപിക്കുന്ന തരത്തിൽ നിരവധി പരാമർശങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് സംഭവത്തിൽ കുവൈത്ത് വാർത്താ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ടത്. തുടർന്ന് സംഭവങ്ങൾ നിരീക്ഷിച്ച ശേഷം വിദേശ കാര്യ മന്ത്രാലയം വഴി കുവൈത്ത് വാർത്താ പ്രക്ഷേപണ മന്ത്രാലയം പരമ്പര നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പരമ്പര നിർത്തി വച്ചത്. അതോടൊപ്പം സോഷ്യൽ മീഡിയകളിൽ നിന്നും പരമ്പരയുടെ ഭാ​ഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. കുവൈത്ത് വാർത്താ പ്രക്ഷേപണ മന്ത്രാലയം പരമ്പര നിർത്തി വെക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചു .ഗൾഫ് രാജ്യങ്ങൾ തമ്മിൽ നില നിൽക്കുന്ന ശക്തമായ സാഹോദര്യ ബന്ധങ്ങളും മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും ധാരണയുടെയും വ്യാപ്തിയും പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം എന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *