Posted By user Posted On

national day കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷം; ആഘോഷവേളയിലെ അപകടങ്ങൾ, പരിക്കുകൾ, ജല ഉപയോഗം എന്നിവയെക്കുറിച്ച് ചോദ്യങ്ങളുമായി എംപി

കുവൈറ്റ്: ദേശീയ, വിമോചന ദിനാചരണത്തിനിടെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് national day അന്വേഷിച്ച് എംപി ഖലീൽ അൽ സാലിഹ്. ഇത് സംബന്ധിച്ച് അദ്ദേഹം മൂന്ന് മന്ത്രിമാർക്ക് ചോദ്യങ്ങളും അയച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി രാജ്യത്ത് നടന്ന മോശം സംഭവങ്ങൾ അദ്ദേഹം വിമർശിക്കുകയും ചെയ്തു. നന്നായി തയ്യാറാക്കിയ പരിപാടിയുടെ അടിസ്ഥാനത്തിൽ ആഘോഷങ്ങൾ പരിഷ്കൃതമായ രീതിയിൽ സംഘടിപ്പിക്കേണ്ടതായിരുന്നെന്ന് മറ്റൊരു എംപിയും സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി അഹ്മദ് അൽ-അവധിയോടുള്ള തന്റെ ചോദ്യങ്ങളിൽ, ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ചും അവർക്കുണ്ടായ പരിക്കുകളെക്കുറിച്ചും എംപി സാലിഹ് ചോദിച്ചു. ചിലർക്ക് കണ്ണിന് പരിക്കേറ്റുവെന്ന റിപ്പോർട്ടുകളെക്കുറിച്ചും എംപി ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ആഘോഷവേളയിൽ മന്ത്രാലയം നൽകിയ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണവും വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നുമാണ് സാലിഹ് ആഭ്യന്തരമന്ത്രിയോട് ചോദിച്ചത്. ആഘോഷങ്ങളിൽ പങ്കെടുത്തവർ വൻതോതിൽ വെള്ളം പാഴാക്കുന്നുണ്ടെന്ന അവകാശവാദത്തിനിടയിൽ, ആഘോഷവേളയിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ച് നിയമസഭാംഗം വൈദ്യുതി, ജല മന്ത്രിയോട് ചോദ്യം ഉന്നയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *