Posted By user Posted On

​ഗതാ​ഗതക്കുരുക്ക് രൂക്ഷം; കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാൻ നീക്കം

കുവൈത്ത് സിറ്റി; കുവൈത്ത് റോഡുകളിലെ ഗതാഗത പ്രശ്‌നം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായി സർക്കാർ മേഖലയിലെ തൊഴിലാളികൾക്കായി 3-ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കിയേക്കും. ഇത് സംബന്ധിച്ച് മന്ത്രിമാരുടെ കൗൺസിൽ പഠനം നടത്തുന്നതായി റിപ്പോർട്ട്. ഒരു പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. റിപ്പോർട്ട് അനുസരിച്ച്, ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി വിഭജിക്കാനാണ് തീരുമാനം. ആദ്യ ഷിഫ്റ്റ് രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ, രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകുന്നേരം 6:00 ന് അവസാനിക്കും, മൂന്നാമത്തെ ഷിഫ്റ്റ് ആരംഭിക്കുന്നു. വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ എന്നിങ്ങനെയായിരിക്കും ജോലി സമയം ക്രമീകരിക്കുക. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം 3 ഷിഫ്റ്റുകളിലായി വിഭജിജിക്കപ്പെടുന്നതോടെ രാജ്യത്തെ ഗതാഗത കുരുക്ക് മൂന്നിൽ ഒന്നായി കുറക്കുവാനും ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *