Posted By user Posted On

കുവൈറ്റിൽ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​ ഡി​ജി​റ്റ​ലാ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ പൂ​ർ​ണ ഡി​ജി​​റ്റ​ലൈ​സേ​ഷ​ൻ വൈ​കാ​തെ നി​ല​വി​ൽ വ​രുമെന്ന് റിപ്പോർട്ടുകൾ . ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കും. നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​ത​ല സ​മി​തി രൂ​പം ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​വൈ​ത്ത് വി​ഷ​ൻ 2035ന്റെ ​ഭാ​ഗ​മാ​യാ​ണ് ഐ.​ടി മേ​ഖ​ല​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്ക് വേ​ഗത കൂ​ട്ടു​ന്ന​തി​നാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് ഡേ​റ്റാ സെ​ന്റ​റു​ക​ൾ കൂ​ടി നി​ർ​മി​ക്കും. നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ 110ല​ധി​കം സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റ​ലാ​കും. സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ മെ​ഷീ​ൻ ലേ​ണി​ങ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി സൊ​ല്യൂ​ഷ​നു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ദേ​ശീ​യ പ​രി​ശീ​ല​ന​പ​രി​പാ​ടി ആ​രം​ഭി​ക്കും.

പ​ദ്ധ​തി​യു​മാ​യി ക്ലൗ​ഡ് ടെ​ക്‌​നോ​ള​ജി രം​ഗ​ത്തെ പ്ര​മു​ഖ മ​ള്‍ട്ടി നാ​ഷ​ന​ല്‍ ക​മ്പ​നി സ​ഹ​ക​രി​ക്കും. ഇ​തോ​ടെ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും പ്ര​ധാ​ന റെ​ഗു​ലേ​റ്റ​ർ​മാ​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *