Posted By user Posted On

eid റമദാൻ മാസത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ച് കുവൈത്ത്

വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ കുവൈത്തിലെ ഔഖാഫ് മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു eid. തറാവീഹ് നമസ്‌കാരം നിർവഹിക്കാൻ ആയിരക്കണക്കിന് വിശ്വാസികളെ ആരാധനാലയങ്ങളിൽ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയത്. രാജ്യത്തെ 1,590-ലധികം പള്ളികളിലെ വിശ്വാസികൾക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനും എല്ലാ സൗകര്യങ്ങളും സുരക്ഷയും നൽകുന്നതിനുമുള്ള ശ്രമങ്ങൾ ഔഖാഫ് മന്ത്രാലയം ഊർജിതമാക്കിയതായി കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ നീതിന്യായ മന്ത്രിയും ഔഖാഫ് മന്ത്രിയുമായ ഡോ. അബ്ദുൽ അസീസ് അൽ-മജീദ് വ്യക്തമാക്കി. ആറ് ഗവർണറേറ്റുകളിലെ മസ്ജിദുകളുടെ ഡയറക്ടർമാരോട് ആരാധകരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾക്ക് മുൻ​ഗണന നൽകാൻ നിർദേശം നൽകി. വിശുദ്ധ മാസത്തിൽ വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ഒരു പള്ളിയിലും നമസ്‌കരിക്കാൻ വിശ്വാസികളെ അനുവദിക്കില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. ആരാധകർക്ക് ആശ്വാസവും സുരക്ഷയും നൽകുക, യാചകരെ തടയുക, റമദാൻ മാസത്തിൽ സംഭാവനകൾ നിയന്ത്രിക്കുക, റമദാൻ കേന്ദ്രങ്ങളിൽ സന്നദ്ധപ്രവർത്തകർ, ആംബുലൻസുകൾ, മെഡിക്കൽ അത്യാഹിതങ്ങൾ എന്നിവ നൽകുക തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *