Posted By user Posted On

കുവൈത്തിൽ പ്രാ​ദേശിക മദ്യ നിർമ്മാണവും വിൽപ്പനയും; പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ മഹ്ബൂല പ്രദേശത്ത് പ്രാ​ദേശിക മദ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ പ്രവാസി പിടിയിൽ. ഏഷ്യൻ പൗരനാണ് പിടിയിലായത്. അൽ- അഹമ്മദി ഹവർണറേറ്റിലെ സെക്യൂരിറ്റി ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വിൽപ്പനയ്ക്ക് തയാറാക്കി വച്ചിരുന്ന 64 കുപ്പി മദ്യവും ഇയാൾ നിന്ന് കണ്ടെത്തി. മദ്യം ഉണ്ടാക്കാൻ ഉപയോ​ഗിച്ചിരുന്ന 24 ബാരലുകളും പിടിച്ചെടുത്തു. ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *