Posted By user Posted On

കുവൈത്തിൽ 34 സ്ക്കൂളുകൾ പൊളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈത്തിൽ വിദ്യഭ്യാസ മന്ത്രാലയം 34 സ്ക്കൂളുകൾ പൊളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ ഈ സ്ക്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സെനോബിയ കിന്റർഗാർട്ടൻ, അൽ അമൽ, അൽ ഫറസ്ദാഖ് ഇന്റർമീഡിയറ്റ് സ്കൂൾ ഫോർ ബോയ്സ്, ലത്തീഫ അൽ ഫാരെസ് സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, മുസാബ് ബിൻ ഒമൈർ ഇന്റർമീഡിയറ്റ് സ്കൂൾ ഫോർ ബോയ്സ്, അഹമ്മദി ഹൈസ്കൂൾ കെട്ടിടം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഒരു പ്രാ​ദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. അടച്ചുപൂട്ടിയ സ്‌കൂളുകളിൽ ഭൂരിഭാഗവും സുരക്ഷിതമല്ലെന്നാണ് കെട്ടിട നിർമാണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാലാണ് ഇവ പൊളിക്കാൻ പദ്ധതിയിടുന്നത്. ചില സ്കൂളുകളിൽ നിലവിൽ ഒരു ക്ലാസിൽ 33 കുട്ടികളിൽ കൂടുതൽ പഠിക്കുന്നുണ്ട്. ഒരു ക്ലാസിൽ 25 ൽ കൂടുതൽ കുട്ടികളെ അനുവദിക്കരുതെന്നാണ് മന്ത്രിതല തീരുമാനം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *