Posted By user Posted On

കുവൈത്തിൽ ഫ്ലാറ്റുകളിൽ അനാശ്യാസം; 12 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ മഹ്ബൂലയിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനം നടത്തിയ 12 പ്രവാസികൾ പിടിയിൽ. അനാശ്യാസത്തിൽ ഏർപ്പെട്ട 5 സ്ത്രീകളും 7 പുരുഷൻമാരുമാണ് പിടിയിലായത്. പബ്ലിക് മോറൽ സംരക്ഷണ വകുപ്പിന്റെ സുരക്ഷാ പരിശോധയുടെ ഭാ​ഗമായാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായ പ്രവർത്തനങ്ങൾ മഹ്ബൂലയിലെ അപ്പാർട്ട്മെന്റുകളിൽ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇവിടെ പരിശോധനയ്ക്ക് എത്തിയത്. അറസ്റ്റിലായ എല്ലാവരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *