Posted By user Posted On

ministry സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും സുരക്ഷയും; കുവൈത്തിൽ പുതിയ പദ്ധതികൾ വരുന്നു

കു​വൈ​ത്ത് സി​റ്റി: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് മുൻ​ഗണന നൽകി കുവൈത്ത് ministry. ഇതിനായി രാജ്യത്ത് പുതിയ പദ്ധതികളും മറ്റും ആസൂത്രണം ചെയ്യുന്നതായാണ് വിവരം. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നു​ള്ള കു​ടും​ബ പീ​ഡ​ന നി​യ​മം ന​ട​പ്പാ​ക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് പാ​ർ​ല​മെ​ന്റ​റി വ​നി​ത, കു​ടും​ബ, ശി​ശു ക​മ്മി​റ്റി മേ​ധാ​വി ഖ​ലീ​ൽ അ​ൽ സാ​ലി​ഹി വ്യക്തമാക്കി. ഗാ​ർ​ഹി​ക പീ​ഡ​നം ത​ട​യ​ൽ, പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ​ക്ക് പു​ന​ര​ധി​വാ​സം എ​ന്നി​വയെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്കാ​യി പ്ര​ത്യേ​ക അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ക, സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ സ്ത്രീ​ക​ൾ​ക്കു​മാ​യി ന​ഴ്സ​റി​ക​ൾ സ്ഥാ​പി​ക്കു​ക എന്നിവയും പരി​ഗണനയിലുണ്ട്. സ​മൂ​ഹ​മാ​ധ്യ​മ സൈ​റ്റു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും നി​യ​മ​ലം​ഘ​ക​ർ​ക്ക് ക​ന​ത്ത ശി​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഖ​ലീ​ൽ അ​ൽ സാ​ലി​ഹ് പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​രം, എ​ൻ​ഡോ​വ്‌​മെ​ന്റ് മ​ന്ത്രാ​ല​യ​ങ്ങ​ൾ, സാ​മൂ​ഹി​ക​കാ​ര്യം, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി, വ​നി​ത ശി​ശു​കാ​ര്യ സ​ഹ​മ​ന്ത്രി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി, ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​ർ, കു​വൈ​ത്ത് ജൂ​റി​സ്റ്റ് അ​സോ​സി​യേ​ഷ​നി​ലെ വ​നി​ത കു​ടും​ബ ക​മ്മി​റ്റി മേ​ധാ​വി തു​ട​ങ്ങി​യ​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *