Posted By user Posted On

cheapo air ശ്രദ്ധിക്കുക ! കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സമയത്തിൽ മാറ്റം; പുതിയ സമയം ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് കു​വൈ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​മ​യ​ത്തി​ൽ മാ​റ്റം വരുമെന്ന് അധികൃതർ അറിയിച്ചു cheapo air . ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട്ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​യ​ർ ​ഇ​ന്ത്യ എ​ക്സ്പ്ര​സിന്റെ സമയത്തിലാണ് മാറ്റം വരുന്നത്. ഈ ​വി​മാ​നം പു​റ​പ്പെ​ടു​ന്ന സ​മ​യം 9.50 ആ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം 9.50നും ​ബാ​ക്കി ദി​വ​സം 8.10നു​മാ​കും വി​മാ​നം കോ​ഴി​ക്കോ​ട്ടു​നി​ന്ന് പു​റ​പ്പെ​ടു​ക. കോ​​ഴി​​ക്കോ​​ട്​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ റ​​ൺ​​വേ റീ​​കാ​​ർ​​പ​​റ്റി​​ങ്​ പ്ര​​വൃ​​ത്തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ർ​​വി​​സു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കു​ന്ന​തി​ന്റെ ഭാ​ഗമായാണ് തീരുമാനം. ജ​​നു​​വ​​രി 15 മു​​ത​​ൽ ആ​റു​മാ​സ​ത്തേ​ക്കാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിയന്ത്രണം വരുന്നത്. ഈ കാലയളവിലാണ് വിമാനത്തിന്റെ സമയത്തിലും മാറ്റം വരുന്നത്. പ​​ക​​ൽ 10 മു​​ത​​ൽ വൈ​​കീ​​ട്ട് ആ​​റു​ വ​​രെ വി​​മാ​​ന സ​​ർ​​വി​​സു​​ക​​ൾ​​ക്ക്​ നി​​യ​​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​യതെന്നതിനാൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചും ഈ ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ മ​റ്റു സ​ർ​വി​സു​ക​ൾ​ക്ക് പ്ര​യാ​സം ഉണ്ടാവില്ല. അതോടൊപ്പം തന്നെ, കു​വൈ​ത്തി​ൽ​ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് 16ന് 11.50​ന് പു​റ​പ്പെ​ടേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സമയത്തിലും മാറ്റമുണ്ട്. ഈ വിമാനം 11.20 ന് കുവൈത്തിൽ നിന്ന് ​പു​റ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ അ​ന്നേ ദി​വ​സം രാ​വി​ലെ 8.20ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​ണം. വി​മാ​നം വൈ​കീ​ട്ട് 6.45 ന് ​കോ​ഴി​ക്കോ​ട് എ​ത്തും. ഇ​തേ​സ​മ​യം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മോ എ​ന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല. സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് 15 ഓ​ടെ മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *