Posted By user Posted On

pinterest ad ആ ദൃശ്യം കുവൈത്തിൽ നിന്നുള്ളതല്ല; വിശദീകരണവുമായി അധികൃതർ

കു​വൈ​ത്ത് സി​റ്റി: അടുത്തിടെ കു​വൈ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ന്ന പേ​രി​ൽ പ​ല​രും ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ pinterest ad പ​ങ്കു​വെ​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഒരു ദൃശ്യത്തെ കുറിച്ച് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ആ​ശു​പ​​​ത്രി​ക്കു​ള്ളി​ൽ ര​ണ്ടു​പേ​ർ അ​ടി​കൂ​ടു​ന്ന ദൃ​ശ്യം കു​വൈ​ത്തി​ൽ നി​ന്നു​ള്ള​ത​ല്ലെ​ന്ന് അധികൃതർ അറിയിച്ചു. ഈ വി​ഡി​യോ ക്ലി​പ്പി​ൽ കാ​ണു​ന്ന ദൃ​ശ്യം കു​വൈ​ത്തി​നു പു​റ​ത്ത് ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്ന് മ​ന്ത്രാ​ല​യം വിശദീകരിച്ചു. ഇത്തരം ദൃശ്യങ്ങളും മറ്റും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​ത അ​ന്വേ​ഷി​ക്കണമെന്നും വി​വ​ര​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​ങ്ങ​ളെ ആ​ശ്ര​യി​ക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *