Posted By user Posted On

charcoal grill കരിയിലും മായം, മരണം വരെ സംഭവിച്ചേക്കാം; വ്യാജന്മാർക്കെതിരെ മുന്നറിയിപ്പുമായി ആരോ​ഗ്യവിദ​ഗ്ധർ

കുവൈത്ത് സിറ്റി : കുവൈത്തിൽ തണുപ്പ് കാലം ആയതോടെ ചാർക്കോളിന്(കരി) വലിയ ഡിമാന്റാണ്. രാജ്യത്തിന്റെ charcoal grill ഉത്തര,ദക്ഷിണ മേഖലകളിൽ ശൈത്യ കാല ടെൻറ്റുകളിലേക്ക് വ്യാപകമായി കരി വാങ്ങാറുണ്ട്. തീ കായുന്നതിനും ഇറച്ചി ഉൽപ്പന്നങ്ങൾ ചുടുന്നതിനും വേണ്ടിയാണ് ടെൻറ്റുകളിൽ പ്രധാനമായും കരി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ നിരവധി ആളുകൾ കരി മായം കലർത്തി വിൽപ്പന നടത്തുന്നുണ്ടെന്നാണ് വിവരം. തണുപ്പ് കാലം ആരംഭിക്കുന്നതോടെ ഇത്തരം വ്യാജ വിൽപ്പനക്കാർ ടെന്റുകളുടെ പരിസരവും മറ്റും കേന്ദ്രീകരിച്ചാൽ വിൽപ്പന തുടങ്ങുന്നത്. മായം ചേർത്ത കരി ഉപയോഗിക്കുന്നത് കൂടുതൽ അപകട സാധ്യത സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തിടെയാണ് രാജ്യത്ത് ഇത്തരം കരി ഉപയോ​ഗിച്ച് തീ കാഞ്ഞപ്പോളും മറ്റും ശ്വാസം മുട്ടി മരിച്ച ഒന്നിലധികം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റെസ്റ്റോറന്റ് മേഖലയിലും കരി ഉപയോഗിച്ച് കൊണ്ടാണ് വിവിധ ചുട്ട ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കുന്നത്.മായം ചേർത്ത കരി ഉപയോഗിച്ച് കൊണ്ടുള്ള പാചകം ആരോഗ്യത്തിനു ഹാനികരമാണ്. അതുകൊണ്ട് തന്നെ അനധികൃത കച്ചവടക്കാരിൽ നിന്ന് കരി വാങ്ങുന്നത്തിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകുന്നു .കരിയുടെ വിലയിൽ ഉണ്ടായ വർദ്ധനാവാണ് മായം ചേർത്ത കരി വിൽപ്പനയ്ക്കായി കൂടുതൽ ആളുകൾ വിപണിയിലെത്തിയതിന്റെ കാരണം. സൊമാലിയൻ കരിക്കിനാണ് വിപണിയിൽ ഏറ്റവും ഡിമാന്റ് ഉണ്ടായിരുന്നത്. എങ്കിലും രാഷ്ട്രീയ സുരക്ഷ കാരണങ്ങളാൽ ഐക്യരാഷ്ട്രസഭ പാസ്സാക്കിയ പ്രമേയ പ്രകാരം ഇവയുടെ ഇറക്കു മതി നിരോധിച്ചിരിക്കുകയാണ്. അതോടെ മറ്റ് കരികൾക്ക് ഡിമാന്റ് കൂടി. 7 കിലോ ഗ്രാം ഭാരമുള്ള ആഫ്രിക്കൻ കരി ചാക്ക് ഒന്നിന് 3.5 ദിനാറും 10 കിലോ ഗ്രാം തൂക്കമുള്ള വിയറ്റ്നാമീസ് കരിക്ക് 4 ദിനാറും അമേരിക്കൻ കരിക്ക് 4.5 ദിനാറുമാണ് വില.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *