Posted By user Posted On

chocolate liquor ചൈനയിൽ നിന്ന് കണ്ടെയ്‌നറിൽ ഒളിപ്പിച്ചത് 1900 മദ്യക്കുപ്പികൾ കുവൈത്തിലേക്ക് കടത്താൻ ശ്രമം

കുവൈറ്റ് സിറ്റി: ചൈനയിൽ നിന്ന് എത്തിയ സെറാമിക്സ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച 1900 മദ്യക്കുപ്പികൾ chocolate liquor ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് വിഭാഗം പിടികൂടി. ചൈനയിൽ നിന്ന് സെറാമിക്സ് അടങ്ങിയ 40 അടി കണ്ടെയ്നറാണ് കുവൈത്തിൽ എത്തിയത്. 90 ദിവസം കഴിഞ്ഞിട്ടും ഈ കണ്ടെയ്നർ ആരും സ്വീകരിക്കാൻ വന്നില്ല. തുടർന്ന് ഉദ്യോ​ഗസ്ഥർ എക്‌സ്‌റേ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 1900 മദ്യക്കുപ്പികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നിയമപരമായ നടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *