Posted By user Posted On

digitizeകുവൈത്ത് ഇനി കൂടുതൽ ഡിജിറ്റലാകും; ​ഗൂ​ഗിൾ ക്ലൗഡുമായി കൈകോർത്ത് പുതിയ പദ്ധതി

കു​വൈ​ത്ത് സി​റ്റി: അ​തി​വേ​ഗ ഡി​ജി​റ്റ​ൽവ​ത്ക​ര​ണ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാക്കാൻ കൂടുതൽ സജ്ജീകരണങ്ങളുമായി കുവൈത്ത്. ഇതിന്റെ ഭാ​ഗമായി ഗൂ​ഗി​ൾ ക്ലൗ​ഡുമായി ചേർന്ന് പ്രവർത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. കു​വൈ​ത്ത് വി​ഷ​ൻ 2035ൻറെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ഗൂ​ഗി​ൾ ക്ലൗ​ഡു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. അ​തി​വേ​ഗം ഡി​ജി​റ്റ​ൽവ​ത്ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കു​വൈ​ത്തി​ലെ വി​വ​ര​വി​നി​മ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്‌ വേ​ഗം കൈ​വ​രാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഗൂ​ഗി​ൾ ക്ലൗ​ഡ് ചെയ്യുന്നത്. പൊ​തു ജ​ന​ങ്ങ​ൾക്ക് ന​ൽകു​ന്ന സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റൈ​സ് ചെ​യ്യു​ന്ന​തി​നും സ​ർക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പുതിയ പദ്ധതി സഹായിക്കുമെന്നാണ് അധകൃതരുടെ പ്രതീക്ഷ. കു​വൈ​ത്ത് ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്ര​മോ​ഷ​ൻ അ​തോ​റി​റ്റി, സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി, ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റ​ഗു​ലേ​റ്റ​റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​കും ഗൂ​ഗി​ൾ ക്ലൗ​ഡി​ന്റെ കു​വൈ​ത്തി​ലെ പ്ര​വ​ർത്ത​നം. മേ​ഖ​ല ക​മ്പ്യൂ​ട്ട​ർ ഹ​ബ് ആ​യി മാ​റു​ന്ന​തോ​ടെ നിരവധി നേട്ടങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നത്. ഗൂ​ഗി​ൾ മാ​നേ​ജ്മെ​ന്റ് ടൂ​ളു​ക​ൾ, ഡേ​റ്റ അ​ന​ലി​റ്റി​ക്‌​സ്, സൈ​ബ​ർ സു​ര​ക്ഷ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, മെ​ഷീ​ൻ ലേ​ണി​ങ് തു​ട​ങ്ങി​യ ക്ലൗ​ഡ് സേ​വ​ന​ങ്ങ​ളാ​ണ് ഗൂ​ഗി​ൾ ന​ൽകു​ന്ന​ത്. . മി​ഡി​ൽ ഈ​സ്റ്റി​ൽ ഗൂ​ഗി​ൾ ക്ലൗ​ഡി​ന്റെ വി​പു​ലീ​ക​ര​ണ​ത്തി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് കു​വൈ​ത്തു​മാ​യു​ള്ള ക​രാ​റെ​ന്ന് ഗൂ​ഗി​ൾ ക്ലൗ​ഡ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ തോ​മ​സ് കു​ര്യ​ൻ പ​റ​ഞ്ഞു. ഗൂ​ഗി​ൾ ക്ലൗ​ഡി​ന്റെ വ​ര​വ് കു​വൈ​ത്തി​ലെ ഡി​ജി​റ്റൈ​സേ​ഷ​ൻ വേ​ഗം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഐ.​ടി രം​ഗ​ത്ത് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *