poetry competitionപുതുവത്സര സമ്മാനമായി കിട്ടിയത് കോടികൾ; കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ വാർഷിക മെഗാ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി
കുവൈത്ത് സിറ്റി : കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ വാർഷിക മെഗാ സമ്മാനമായ poetry competition പതിനഞ്ച് ലക്ഷം ദിനാർ ( ഏകദേശം 40 കോടി രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയയെ തേടിയാണ് ഈ പുതുവത്സര സമ്മാനം എത്തിയിരിക്കുന്നത്. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് മൂസക്കോയതെ വിജയിയായി പ്രഖ്യാപിച്ചത്. കുവൈത്തിലെ ആദ്യ കാല മാധ്യമ പ്രവർത്തകനും ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഡയറക്റ്ററുമാണ് മൂസക്കോയ. കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്റെ എഡിറ്റർ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ഇന്റർ നാഷണൽ സ്‌കൂൾ (മംഗഫ് ) ന്റെ ഡയരക്ടർ ആയി ജോലി ചെയ്യുകയാണ്. മുൻ മുഖ്യ മന്ത്രി പരേതനായ സി. എച്.മുഹമ്മദ് കോയയുടെ അനന്തിരവൾ സൈനബ ആണ് ഭാര്യ.മക്കൾ :ഹസ്നത്ത്, മുബീന ( യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ കുവൈത്ത്), മുഹമ്മദ് ഇഖ്‌ബാൽ, സിറാജ്ജുദ്ദീൻ, ഖമറുദ്ദീൻ (എല്ലാവരും കുവൈത്ത് ).
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)