Posted By user Posted On

samsung galaxy camera ട്രാഫിക് നിയമലംഘനങ്ങൾ ഇനി വേണ്ടേ വേണ്ട, പിടി വീഴുമെന്ന് ഉറപ്പ്; അത്യാധുനിക നിരിക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: ട്രാഫിക് നിരീക്ഷണ സംവിധാനം വികസിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ samsung galaxy camera ട്രാഫിക് നിരീക്ഷിക്കാൻ സിക്സ്ത്ത് ജനറേഷൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു. റോഡ് നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് സുരക്ഷയുടെ നിലവാരം ഉയർത്തുകയും സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ഇത്തരത്തിലുള്ള ക്യാമറയ്ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് GTD കൂട്ടിച്ചേർത്തു, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അനധികൃതമായി വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്നതിനെ സ്വയമേവ നിയന്ത്രിക്കുക എന്നതാണ്. അതോടൊപ്പം തന്നെ, റിവേഴ്‌സിംഗ്, ട്രാഫിക്കിനെതിരെ ഡ്രൈവിംഗ് എന്നിവയും ഇത് നിയന്ത്രിക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ, എന്നവരെയും ക്യാമറകൾ തിരിച്ചറിയും എന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഊന്നിപ്പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *