us embassy visaകുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം; ഉടൻ തന്നെ അപേക്ഷിക്കാം
കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം. ബൈ-ലിംഗ്വൽ ടൈപിസ്റ്റ് തസ്തികയിലാണ് ഒഴിവ് us embassy visa റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറബിക് ഭാഷയിൽ ബിരുദമോ, ഡിപ്ലോമയോ ഉള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുക. ഇംഗ്ലിഷ്- അറബിക് വിവർത്തനത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഈ പ്രവർത്തി പരിചയം നയതന്ത്ര/അന്താരാഷ്ട്ര മേഖലകളിൽ ഉള്ള വ്യക്തികൾക്കാണ് മുൻഗണന ലഭിക്കുക. കമ്പ്യൂട്ടർ പരിജ്ഞാനവും വേഗത്തിൽ ടൈപ്പ് ചെയ്യാനുള്ള കഴിവും അനിവാര്യമാണ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷും അറബിയും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം. ഹിന്ദിയോ മറ്റ് ഇന്ത്യൻ ഭാഷകളിലോ ഉള്ള പ്രാവീണ്യം അധിക കഴിവായി പരിഗണിക്കും.ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാണ്. അപേക്ഷകർക്ക് കുവൈറ്റ് റെസിഡൻസിയും വേണം. [email protected] എന്ന വെബ്സൈറ്റ് വഴി താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. 2023 ജനുവരി 10 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)