Posted By user Posted On

health economicsകുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കണക്കുകൾ പുറത്ത്; കുവൈത്തി ഇതര ജീവനക്കാരുടെ ആവശ്യകത ഉണ്ടെന്ന് ആരോ​ഗ്യ മന്ത്രി

കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ഡോക്ടർമാർ ഉൾപ്പെടെ 38,549 കുവൈത്തി ഇതര ജീവനക്കാർ health economics ജോലി ചെയ്യുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിലെ കുവൈത്തി ഇതര ജീവനക്കാറിൽ ഭൂരിഭാഗവും മെഡിക്കൽ, ടെക്നിക്കൽ, സപ്പോർട്ടീവ് ഹെൽത്ത് സ്പെഷ്യാലിറ്റികളിൽ ജോലി ചെയ്യുന്നവരാണ്. മന്ത്രാലയത്തിലോ ഫുഡ് അതോറിറ്റി വിഭാഗത്തിൽ കുവൈത്തി ഇതര കൺസൾട്ടന്റുമാരില്ല. 5 വർഷത്തിനകം സിവിൽ സർവീസ് കൗൺസിൽ തീരുമാന പ്രകാരമുള്ള കുവൈത്തി വൽക്കരണ പദ്ധതി മന്ത്രാലയം പാലിച്ചിട്ടുണ്ടെന്നും അഹമ്മദ് അൽ കന്ദറി എം. പി. യുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പാർലമെന്റിൽ അറിയിച്ചു. രാജ്യത്ത് ആധുനികമായി നിർമ്മിക്കുന്ന ആശുപത്രികളുടെ വർദ്ധനവും മന്ത്രാലയത്തിന്റെ സേവനങ്ങൾ വിപുലീകരിക്കുന്നതും കാരണമായി സ്പെഷ്യലൈസേഷൻ തസ്തികകളിൽ കുവൈത്തി ഇതര ജീവനക്കാരുടെ ആവശ്യകത ഇപ്പോഴും പ്രസക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *