Posted By user Posted On

big ticket lotteryഇത് ശരിക്കും ഹാപ്പി ന്യൂഇയർ; പുതുവർഷത്തിൽ ബി​ഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് വമ്പൻ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവർഷത്തിൽ വമ്പൻ സമ്മാനം നേടി പ്രവാസി മലയാളി big ticket lottery റാസൽഖൈമയിൽ എഞ്ചിനീയറായ കരമങ്ങാട്ടിൽ കൃഷ്ണകുമാറിനെ തേടിയാണ് ന്യൂയർ സമ്മാനം എത്തിയത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ ഒരു കിലോഗ്രാം സ്വർണമാണ് ഇദ്ദേഹം സ്വന്തമാക്കിയത്. കൃഷ്ണകുമാർ 1994ലാണ് യുഎഇയിൽ എത്തിയത്. നേരത്തെ വിജയിയായ ഒരാളുടെ കഥ വാർത്തകളിൽ നിന്ന് അറിഞ്ഞതോടെയാണ് കൃഷ്ണകുമാറും ബി​ഗ്ടിക്കറ്റിൽ ഭാ​ഗ്യം പരീക്ഷിക്കാൻ ഇറങ്ങിയത്. അതോടെ, കഴിഞ്ഞ മൂന്ന് വർഷമായി ഇദ്ദേഹം തുടർച്ചയായി ബിഗ് ടിക്കറ്റെടുക്കുന്നു. ഏറ്റവുമൊടുവിൽ വർഷാവസാനത്തിൽ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. സ്വർണ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷയില്ലാതിരുന്നതിനാൽ തന്നെ സമ്മാനം കൊണ്ട് എന്ത് ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇവിടം കൊണ്ടും തന്റെ ഭാഗ്യ പരീക്ഷണം അവസാനിപ്പിക്കാൻ കൃഷ്ണകുമാർ ഒരുക്കമല്ല. ഗ്രാന്റ് ഡ്രോയിലെ സമ്മാനം ലഭിച്ചുവെന്നറിയിച്ചു കൊണ്ടുള്ള ഫോൺ കോൾ ലഭിക്കുന്നതു വരെ ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷ്ണകുമാർ ഉൾപ്പെടെ പ്രതിവാര നറുക്കെടുപ്പുകളിൽ വിജയിച്ചവരുടെയും ടിക്കറ്റുകൾ ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയിൽ ഉൾപ്പെടും. ഡിസംബർ മാസത്തിൽ ബിഗ് ടിക്കറ്റെടുത്ത എല്ലാവർക്കും അതത് ആഴ്ചകളിൽ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഓരോ കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വർണം സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. ജനുവരിയിലും പ്രതിവാര നറുക്കെടുപ്പുകൾ തുടരുമെന്ന് കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് അറിയിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാൻ ജനുവരി മാസത്തിലുടനീളം ടിക്കറ്റെടുക്കുന്നവർ അതത് ആഴ്ചകളിലെ പ്രതിവാര നറുക്കെടുപ്പുകളിലും ഉൾപ്പെടും. ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വർണമാണ് സമ്മാനം ലഭിക്കുക. ഈ കാലയളവിൽ ടിക്കറ്റെടുക്കുന്നവരെ എല്ലാവരെയും ഉൾപ്പെടുത്തി ഫെബ്രുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 2.3 കോടി ദിർഹമാണ് ഒന്നാം സമ്മാനം. ബിഗ് ടിക്കറ്റ് ആരാധകർക്ക് ജനുവരി 31 വരെ ടിക്കറ്റുകൾ സ്വന്തമാക്കാൻ സമയമുണ്ട്. www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ഇൻ സ്റ്റോർ കൗണ്ടറുകൾ വഴിയും ടിക്കറ്റുകളെടുക്കാം. ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കും വാർത്തകൾക്കും ഔദ്യോഗിക വെബ്‌സൈറ്റോ അല്ലെങ്കിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളോ സന്ദർശിക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *