Posted By user Posted On

privileged access management സുരക്ഷിതവും സമാധാനപരവുമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് രണ്ടാമത്

കുവൈത്ത് സിറ്റി: ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്ത് കുവൈത്ത് രണ്ടാമത്. privileged access management
‌‌‌ഈ വിഭാഗത്തിൽ ആഗോള അടിസ്‌ഥാനത്തിൽ 39 ആം സ്ഥാനത്താണ് കുവൈത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് ആണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഏറ്റവും സുരക്ഷിതവും അപകടകരവുമായ രാജ്യങ്ങൾ ഏതൊക്കെ എന്നത് സംബന്ധിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. അറബ് മേഖലയിൽ ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ആണ് ഒന്നാം സ്ഥാനത്ത്.ഈ വിഭാഗത്തിൽ ആഗോളതലത്തിൽ 23-ാം സ്ഥാനമാണ് ഖത്തറിന് . യുഎഇ,ഒമാൻ എന്നീ രാജ്യങ്ങൾ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 57ാം സ്ഥാനത്തും ആണ്. അറബ് ലോകത്ത് ജോർദാൻ അഞ്ചാം സ്ഥാനത്തും ആഗോള തലത്തിൽ 64ാം സ്ഥാനത്തുമാണ്. മൊറോക്കോ ആറാം സ്ഥാനത്തും ടുണീഷ്യ ഏഴാം സ്ഥാനത്തും ബഹ്‌റൈൻ എട്ടാം സ്ഥാനത്തും അൾജീരിയ ഒമ്പതാം സ്ഥാനത്തും മൗറിറ്റാനിയ പത്താം സ്ഥാനത്തും എത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ വിഭാഗത്തിൽ അറബ് മേഖലയിൽ സൗദി അറേബ്യ പതിനൊന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *