കുവൈത്തിലെ സർക്കാർ ഏജൻസികളിൽ ഫ്ലെക്സിബിൾ ജോലി സമയം ബാധകമാക്കുന്നത് office time സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ പഠനം തയ്യാറാക്കുന്നു. ഇക്കാര്യത്തിൽ കൗൺസിൽ തീരുമാനമെടുത്താലുടൻ ഇത് നടപ്പാക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, സർക്കാർ ഏജൻസികളിൽ ശാശ്വതമായി റിമോട്ട് വർക്ക് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ഒരു പഠനവും നിലവിൽ CSC പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. കൊവിഡ് സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് രാജ്യത്ത് റിമോർട്ട് വർക്കിംഗ് സംവിധാനം നടപ്പിലാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q