കുവൈറ്റ് സിറ്റി: ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് കുവൈറ്റിലേക്കുള്ള പ്രവേശന വിസ നിരക്ക് വർധിപ്പിച്ചു. എല്ലാ തരം പ്രവേശന വിസകള്‍ക്കും ഇത് ബാധകമാണ്. ഈജിപ്ത് സന്ദര്‍ശിക്കുന്ന കുവൈറ്റ് സ്വദേശികള്‍ക്ക് കനത്ത വിസ ഫീസ് ആണ് ഈടാക്കിയിരുന്നത് kuwait visa fees. ഇതിനെതിരെ ചില എംപിമാര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈജിപ്ത് പൗരന്മാര്‍ക്കുള്ള പ്രവേശന വിസ നിരക്ക് കുവൈറ്റ് വര്‍ധിപ്പിച്ചതെന്നാണ് സൂചന. ഒമ്പത് ദിനാറായി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവേശന വിസ നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ബദര്‍ അല്‍ ഷായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. നിര്‍ദ്ദേശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB