Posted By user Posted On

drug tablets കുവൈത്തില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍. ലഹരിമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്.
ഏകദേശം 2.5 കിലോഗ്രാം ഹാഷിഷ്, ഒരു കിലോഗ്രാം കെമിക്കൽ, കാൽ കിലോഗ്രാം ഷാബു, ലാറിക്ക ഗുളികകൾ തുടങ്ങിയവയാണ് ഇവരുടെ കൈവശം വച്ചിരുന്നത്. ഇരുവരും ചോദ്യം ചെയ്യലിൽ കടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് സമ്മതിച്ചു. കടത്തലിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഡ്രഗ്സ് ആൻഡ് ലിക്കർ പ്രോസിക്യൂഷന് ഇവരെ കൈമാറി.
മയക്കുമരുന്ന് കടത്തുകാർക്കും വിൽപ്പനക്കാർക്കുമെതിരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ഫീൽഡ് സെക്ടറുകളും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകൾ തുടർച്ചയ്ക്ക് അഡ്മിനിസ്ട്രേഷൻ പ്രാധാന്യം നൽകുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *