Posted By user Posted On

driving licenceരണ്ട് ലക്ഷത്തോളം പ്രവാസികളുടെ ലൈസൻസ് പിൻവലിച്ചേക്കും: ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻ വർഷങ്ങളിൽ പ്രവാസികൾക്ക്‌ അനുവദിച്ച ഏകദേശം രണ്ട്‌ ലക്ഷത്തോളം ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ഡ്രൈവിംഗ് ലൈസൻസ്‌ ഫയലുകളുടെ പരിശോധന ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം ആരംഭിച്ചു. രാജ്യത്തെ ഗതാഗത കുരുക്ക്‌ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു വിദേശികൾക്ക്‌ ഡ്രൈവിംഗ്‌ ലൈസൻസ്‌ നൽകുന്നതിലും നിലവിലുള്ളവയുടെ നിയമ പരമായ സാധുത കർശ്ശനമായി പരിശോധിക്കുന്നതും. ഇത്തരത്തിലുള്ള എല്ലാ ഫയലുകളും പരിശോധിക്കാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി. രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇഷ്യു ചെയ്തിരിക്കുന്നതായി കണക്കാക്കുന്നത്. ഇവയിൽ ഏകദേശം 800,000 ഡ്രൈവിംഗ്‌ ലൈസൻസുകൾ പ്രവാസികളുടെ പേരിലാണുള്ളത്. ഏകദേശം 23 ലക്ഷം വാഹനങ്ങളാണു രാജ്യത്ത്‌ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. ഈ വാഹന ഉടമകളിൽ പലരും ഡ്രൈവിംഗ്‌ ലൈസൻസ്‌ പുതുക്കുന്നതിനു ഇത്‌ വരെ അപേക്ഷിച്ചിട്ടില്ല.ഒന്നുകിൽ ഇവർ നിയമ പരമായി ലൈസൻസ്‌ ലഭിക്കാൻ അർഹമായ പദവികൾ നഷ്ടമായവരോ അല്ലെങ്കിൽ മരണമടമയുകയോ രാജ്യം വിട്ടുപോയവരോ ആയിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ ട്രാഫിക്‌ കമ്പ്യൂട്ടർ സംവിധാനത്തിൽ ഇവരുടെ പേരുകൾ ഇപ്പോഴും നിലനിക്കുകയാണെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *