കുവൈറ്റ് സിറ്റി: ജഹ്‌റയിലെ പ്രവാസി ലേബർ എക്‌സാമിനേഷൻ സെന്റർ ജഹ്‌റ ഹെൽത്ത് സെന്ററിൽ നിന്ന് ജഹ്‌റ ഹോസ്പിറ്റൽ 2ലേക്ക് മാറ്റുന്നു. പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിനായി അൽ ജഹ്‌റ ഹോസ്പിറ്റൽ 2-ൽ ഒരു സംയോജിത കേന്ദ്രം സജ്ജീകരിച്ചതായാണ് വിവരം. പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പുതിയ ക്രമീകരണം. ജഹ്‌റ ഹെൽത്ത് റീജിയണിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഫിറാസ് അൽ ഷമ്മരിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 2 മുതൽ 6 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് സെന്റർ പ്രവർത്തിക്കുക. ജഹ്‌റ ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. മുഹമ്മദ് ഒവൈദ അൽ അജ്മിയുടെ നിർദേശപ്രകാരമാണ് പുതിയ ലേബർ എക്‌സാമിനേഷൻ സെന്റർ ജഹ്‌റ ഹോസ്പിറ്റൽ 2ലേക്ക് മാറ്റിയത്.
Related Posts
Kuwait law violators; കുവൈത്തില്‍ വ്യാപക പരിശോധന; അനധികൃത ടാക്സി സര്‍വീസ് നടത്തിയ പ്രവാസികള്‍ കുടുങ്ങി
Kuwait online fraud reports; കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു; വ്യാജ വെബ്സൈറ്റുകൾ വഴി ചതിയിൽ വീഴുന്നവർ ഏറെ