കുവൈറ്റ് സിറ്റി: പ്രവാസികള്‍ മുന്‍ വര്‍ഷങ്ങളില്‍ നേടിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫയലുകള്‍ പുനഃപരിശോധിക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ ഖാലിദാണ് ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ നിര്‍ദ്ദേശം നല്‍കിയത്. നിലവിലുള്ള ചട്ടങ്ങള്‍ ലംഘിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സ് നേടിയതെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് ഉടമയെ പൊതുഗതാഗത വകുപ്പ് വിളിച്ച് വരുത്തുകയും, ലൈസന്‍സ് എന്നന്നേക്കുമായി റദ്ദാക്കുകയും ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2