കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ കുടുന്നതായി റിപ്പോർട്ടുകള്‍. ഇ- ക്രൈമുകൾ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പണം കബളിപ്പിച്ച് കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും പല രൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ പിടിമുറുക്കുന്നത്. അതിലൊന്നാണ് ഇ- ക്രൈമുകൾ.
ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നതെന്നാണ് റിപോർട്ടുകൾ. ഓൺലൈൻ വഴിയുള്ള സാമ്പത്തിക നിക്ഷേപങ്ങൾ, ഓൺലൈൻ വ്യാപാരങ്ങൾ, മറ്റ് പണമിടപാടുകൾ തുടങ്ങിയവ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു . വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നമ്മളെ അറിയാത്തവർ വിളിച്ച് പലരീതിയിലും ഒ.ടി.പി കോഡുകൾ വിളിച്ചു ചോദിച്ചാൽ പരമാവധി ഒഴിവാക്കാനും മുന്നറിയിപ്പ് നൽകി.
അതേസമയം വ്യാജ നോട്ടുകൾ വെച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന മൂന്നംഗ സംഘത്തെ ഫർവാനിയ രഹസ്യാന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2