Posted By user Posted On

പ്രവാസികളെ മോശം പറയരുത്;പൗരന്മാർക്കെന്ന പോലെ പ്രവാസികൾക്കും അവകാശങ്ങളും കടമകളും ഉണ്ട്

പ്രവാസികളെ മോശമാക്കി പറയരുതെന്നും ഇത്‌ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ യശസ്സ്‌ കളങ്കപ്പെടാൻ കാരണമാകുമെന്നും പ്രമുഖ കോളമിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ഹിന്ദ് അൽ ഷൗമർ അഭിപ്രായപ്പെട്ടു.പ്രമുഖ ദിന പത്രത്തിലെ പംക്തിയിൽ എഴുതിയ ലേഖനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്‌.

എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും പൊതുവായി ഉപയോഗിച്ചു വരുന്ന വാക്കാണ് പ്രവാസികൾ എന്നത്. ജനസംഖ്യാ ഘടനയുടെ വിവരണം, സർക്കാർ നയങ്ങളും അവയുടെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട ന്യായീകരണം,അല്ലെങ്കിൽ രാഷ്ട്രീയ ഇടപെടലുകൾ മുതലായ സന്ദർഭങ്ങളിലാണു പ്രവാസി എന്ന വാക്ക്‌ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. എന്നാൽ പ്രവാസികൾ ഇല്ലാത്ത ഒരു പ്രദേശവും ലോകത്തില്ല എന്നതാണു പരമാർത്ഥം. ഓരോ രാജ്യത്തേയും പൗരന്മാർക്കെന്ന പോലെ ആ രാജ്യത്ത്‌ ജീവിക്കുന്ന പ്രവാസികൾക്കും അവകാശങ്ങളും അതേ പോലെ കടമകളും ഉണ്ട്. വികസന രംഗത്തെ എല്ല മേഖലകളിലും പ്രവാസികളും സ്വദേശികളും തമ്മിൽ പങ്കാളിത്തവുമുണ്ട്‌.ഗാർഹികം,,ശുചീകരണം മുതലായ മേഖലകളിൽ സ്വദേശികൾ ജോലി ചെയ്യുന്നില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണു ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നത്‌.തൊഴിലാളികളെ ആകർഷിക്കുന്ന തരത്തിൽ അവർക്ക് സത്യസന്ധമായി പ്രവർത്തിക്കാനുള്ള അവസരം നൽകണം. അത്തരത്തിലുള്ള എല്ലാ രാജ്യങ്ങൾക്കും വികസന മുന്നേറ്റം നടത്താൻ കഴിയുമെന്നും ഹിന്ദ് അൽ ഷൗമർ തന്റെ ലേഖനത്തിൽ ഊന്നി പറഞ്ഞു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *