Posted By user Posted On

ഇന്ത്യാ – കുവൈറ്റ് ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

കുവൈത്തിൽ മധ്യ വേനൽ അവധി കഴിഞ്ഞ് ഇന്ത്യൻ വിദ്യാലയങ്ങൾ തുറക്കാൻ ആരംഭിച്ചതോടെ നാട്ടിൽ നിന്നുള്ള വിമാന ടിക്കറ്റ്‌ നിരക്കിൽ ഗണ്യമായ വർദ്ധനവ്‌.സെപ്തംബർ ആദ്യ ആഴ്ചയോട്‌ കൂടി കുവൈത്തിലെ മുഴുവൻ ഇന്ത്യൻ വിദ്യാലയങ്ങളും മധ്യ വേനൽ അവധി കഴിഞ്ഞു തുറന്ന് പ്രവർത്തിക്കും.കുവൈത്തിൽ കോവിഡ്‌ നിയന്ത്രണം പൂർണ്ണമായി നീക്കിയ ശേഷമുള്ള ആദ്യ മധ്യ വേനൽ അവധി ആയിരുന്നു ഇത്തവണത്തേത്‌. ഇത്‌ കൊണ്ട്‌ തന്നെ നിരവധി കുടുംബങ്ങളാണു ഇത്തവണ അവധി കാലത്ത്‌ നാട്ടിലേക്ക്‌ പോയത്‌.യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ മടക്ക യാത്രക്കുള്ള ടിക്കറ്റ്‌ നിരക്കിലും ഗണ്യമായ വർദ്ധനവാണു അനുഭവപ്പെടുന്നത്‌.

കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിനു നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക്‌ 130 ദിനാർ മുതലാണു ആരംഭിക്കുന്നത്‌ എന്നാണു റിപ്പോർട്ട്‌. ഇത്‌ തൊട്ടു മുമ്പുള്ള മാസങ്ങളേക്കാൾ ഇരട്ടിയിൽ അധികമാണു.അടുത്ത മാസം 8 നു ഓണവുമാണു. ഇതോടെ നാട്ടിൽ ഓണം ആഘോഷിച്ച്‌ തിരികെ എത്താമെന്ന് കരുതുന്ന യാത്രക്കാരുടെയും എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുമെന്നാണു കരുതുന്നത്‌.എങ്കിൽ അടുത്ത മാസം പകുതി വരെയെങ്കിലും ടിക്കറ്റ്‌ നിരക്ക്‌ ഇതേ നിലയിൽ തുടരാൻ സാധ്യതയുള്ളതായാണ് ട്രാവൽ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്‌.എന്നാൽ കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് സാധാരണ നിലയിൽ തന്നെ തുടരുകയാണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *