കുവൈറ്റിലെ ജൈവകൃഷിക്കായി ഇന്ത്യയിൽ നിന്ന് ചാണകം ആവശ്യപ്പെട്ട് കുവൈറ്റ്. 192 മെട്രിക് ടൺ ചാണകമാണ് കുവൈറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ഡോ. അതുൽ ഗുപ്ത കുവൈത്തിൽ നിന്ന് 192 മെട്രിക് ടണ്ണിന്റെ ഓർഡർ ലഭിച്ചതായി പറഞ്ഞു. കനക്പുര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആദ്യ ഓർഡർ ചാണകം പുറപ്പെടുന്നത്. ഇത് നാളെ ഇവിടെ നിന്ന് പുറപ്പെടുകയും ഗുജറാത്തിലെ മുദ്ര തുറമുഖത്ത് എത്തിച്ച് പിന്നീട് കുവൈറ്റിലേക്ക് എത്തിക്കുകയും ചെയ്യും. ടോങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ശ്രീപിൻജ്രപോലെ ഗോശാലയിലെ സൺറൈസ് ഓർഗാനിക് പാർക്കിലാണ് ചാണകം പാക്ക് ചെയ്യുന്നത്. 300 ദശലക്ഷം വരുന്ന ഇന്ത്യയിലെ കന്നുകാലികളിൽ നിന്ന് പ്രതിദിനം 30 ലക്ഷം ടൺ ചാണകം ആണ് ലഭിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന 30% ചാണകവരളി ഉണ്ടാക്കി കത്തിക്കും. ബ്രിട്ടനിൽ പ്രതിവർഷം 60 ലക്ഷം യൂണിറ്റ് വൈദ്യുതി ചാണകത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്നുണ്ടെന്ന് ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ നേതാവ് ഡോ. ഗുപ്ത പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg