കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും നിലവിലുള്ള തെരുവ് വിളക്കുകൾക്ക് പകരം ഊർജ്ജ സംരക്ഷണ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ഊർജ ഉപഭോഗം ലാഭിക്കുന്നതിനായി കുവൈറ്റിലെ പ്രധാന റോഡുകളിലെയും ആന്തരിക പ്രദേശങ്ങളിലെയും പഴയ തെരുവ് വിളക്കുകൾ മാറ്റി എൽഇഡി ഹെഡ്ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇത് നടപ്പിലാകുന്നതോടെ രാജ്യത്തെ തെരുവുവിളക്കുകൾ ഉപയോഗിക്കുന്ന മൊത്തം ഊർജത്തിന്റെ 70 ശതമാനവും ലാഭിക്കാനാകും. 70,000 ഓളം ലൈറ്റുകളാണ് തെരുവുകളിൽ മാറ്റി സ്ഥാപിക്കുകയെന്നാണ് അധികൃതർ പറയുന്നത്. എൽഇഡി തെരുവ് വിളക്കുകൾ, ഊർജ സംരക്ഷണം എന്നതിന് പുറമെ, പരമ്പരാഗത വിളക്കുകളേക്കാൾ 10 മടങ്ങ് ആയുസ്സുമുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg