Posted By Editor Editor Posted On

യോ​ഗ്യതയില്ലാത്തവരെ നഴ്സുമാരാക്കുന്ന റാ​ക്ക​റ്റ് സജീ​വമെന്ന് റിപ്പോർട്ട്

ആവശ്യമായ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ജോ​ലി പ​രി​ച​യ​വും ഇ​ല്ലാ​ത്ത​വ​രെ വ്യാ​ജ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​കൾ നൽകി ന​ഴ്സു​മാ​രാ​ക്കു​ന്ന റാ​ക്ക​റ്റ് സജീ​വമെന്ന് റിപ്പോർട്ടുകൾ. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഹോം ​ന​ഴ്സു​മാ​ർ​ക്കും നൽകുന്ന ശ​മ്പ​ള​ത്തിലെ അ​ന്ത​ര​മാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ലോ​ബി മു​ത​ലെടു​ക്കു​ന്ന​ത്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന നി​ര​വ​ധി പേ​രെ ഈ ലോബി കു​വൈ​റ്റിലെ വീ​ടു​ക​ളി​ൽ ഹോം ​നഴ്സുമാ​രാ​യി നി​യ​മി​ച്ചു. ഓ​രോ മാ​സ​വും ശ​മ്പ​ള​ത്തി​ൽ​നി​ന്ന് നി​ശ്ചി​ത ശ​ത​മാ​നം ജോ​ലി ഏ​ർ​പ്പാ​ടാ​ക്കി​യ​വ​ർ വാ​ങ്ങും. 100 ദിനാ​റി​ൽ താ​ഴെ ശമ്പളം വാങ്ങിയ​വ​രാ​ണ് ഹോം ​ന​ഴ്സു​മാ​രാ​യി 400 മു​ത​ൽ 600 ദിനാ​ർ വ​രെ ശ​മ്പ​ളം ല​ഭി​ക്കു​ന്ന ഹോം ​ന​ഴ്സ് ജോ​ലി​യി​ലേ​ക്ക് മാറിയത്. രോഗിയുടെ പരിചരണം ഉ​ൾ​പ്പെ​ടെ അ​റി​വും വൈ​ദ​ഗ്ധ്യ​വും ആ​വ​ശ്യ​മു​ള്ള ജോ​ലി​യാ​ണ് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പോ​ലും ഇല്ലാ​ത്ത​വ​ർ ചെയ്യു​ന്ന​ത്. ചി​ല​ർ​ക്ക് അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ളി​ൽ ചെറിയ പ​രി​ശീ​ല​നം ന​ൽ​കി​യാ​ണ് വി​ടു​ന്ന​ത്. ഒ​രു പ​രി​ശീ​ല​ന​വും ല​ഭി​ക്കാ​ത്ത​വ​രും പ്രാ​യ​മേ​റി​യ​വ​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും ഉ​ൾ​പ്പെ​ടെ പ​രി​ച​രി​ക്കു​ന്നു. ഇ​തി​ന്റെ ഫ​ല​മാ​യി ശ​രി​യാ​യ വി​ദ്യാ​ഭ്യാ​സ​വും പ​രി​ശീ​ല​ന​വും നേ​ടി​യ​വ​രു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന​തും മറ്റൊരു കാര്യമാണ്. സ​മൂ​ഹ മാധ്യമ​ങ്ങ​ളി​ൽ ഇ​ത്ത​രം റാ​ക്ക​റ്റു​ക​ൾ പ​ര​സ്യം ചെ​യ്യപ്പെടുന്നുമുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ന​ഴ്സു​മാ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത അ​ധി​കൃ​ത​ർ പരിശോ​ധി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഹോം ​ന​ഴ്സു​മാ​രു​ടെ യോ​ഗ്യ​ത​ക​ൾ പ​ല​പ്പോ​ഴും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ടാ​റി​ല്ല. ഇ​താ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ലോ​ബി​ക്ക് പ​ച്ച​യാ​യ നി​യ​മ​ലം​ഘ​ന​ത്തി​ന് ക​രു​ത്താ​കു​ന്ന​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *