Posted By user Posted On

കുവൈറ്റിലേക്ക് വ്യാജ വിസ സ്റ്റാമ്പിംഗ്; ചതിയില്‍ പെട്ട് നിരവധി പേര്‍, വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ വിസ സ്റ്റാമ്പിങ് ചതിയില്‍പ്പെട്ട് നിരവധിപേര്‍. കുവൈറ്റ് എംപ്ലോയ്‌മെന്റ് റെസിഡന്‍സ് വിസ സ്റ്റാമ്പിങ് വ്യാജമായി ചെയ്തു ചതിയില്‍ പെടുന്നവയാണ് പലരും. കോണ്‍സുലേറ്റ് അറിയാതെ ട്രാവല്‍ ഏജന്‍സികള്‍ വ്യാജ സ്റ്റാമ്പിങ് നടത്തിയ വിസയിലെത്തിയ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കുവൈറ്റില്‍ ഇറങ്ങാന്‍ കഴിയാതെ വന്ന വിമാനത്തില്‍ തിരിച്ചു പോകേണ്ടി വന്നു. കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിങ് കാലതാമസം നേരിടുന്നത് മുതലാക്കിയാണ് വ്യാജന്മാര്‍ അരങ്ങു വാഴുന്നത്. ഈ ചതി യിലാണ് പല ജനങ്ങളും പെടുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

ഇന്ത്യയിലെ കുവൈറ്റ് കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിങ് ഇപ്പോള്‍ മാസങ്ങള്‍ എടുക്കുന്നതാണ് വിവരം. സാധാരണ നിലയ്ക്ക് 8 പ്രവര്‍ത്തി ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന നടപടികളാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. നേരത്തെ നിരവധി പേര്‍ ഇത്തരത്തില്‍ വന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ കുവൈറ്റ് അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 900 മുതല്‍ ഇരുപതിനായിരം രൂപ വരെ വാങ്ങിയാണ് ട്രാവല്‍ ഏജന്‍സികള്‍ സ്റ്റാമ്പിങ് നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം നിരവധി പരസ്യങ്ങളും കാണാം. എന്നാല്‍ അത് വ്യാജമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ഇനി വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക

യഥാര്‍ത്ഥമാണോ അല്ലയോ എന്ന് ഉറപ്പുവരുത്തി മാത്രം കുവൈറ്റിലേക്ക് വരിക. അംഗീകൃത ഏജന്‍സികളെ ആശ്രയിക്കുക. ഇല്ലെങ്കില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രയാസത്തില്‍ ആകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *