Posted By user Posted On

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷം

കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിദേശകാര്യ ഉപമന്ത്രിയുമായും മാന്‍പവര്‍ അതോറിറ്റിയുമായി സംസാരിച്ച് വാണിജ്യ -വ്യവസായ മന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് മിഖ്ലിഫ് അല്‍-എനിസി. ഉപയോഗപ്പെടുത്തേണ്ട തുകയില്‍ സ്ഥിരത ഉറപ്പ് നല്‍കാനായി ഒരൊറ്റ തൊഴില്‍ വിപണിയെ ആശ്രയിക്കാതെ കൂടുതലിടങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കണമെന്നാണ് അല്‍ എനിസി അഭ്യര്‍ത്ഥന മുന്നോട്ട് വച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

അതേ സമയം നിയമം ലംഘിക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്ന രീതികള്‍ നിയന്ത്രിക്കാനും തടയാനുമാകണം. കമ്പനികളുടെയും പൗരന്മാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ലഭ്യതക്കുറവ്, റിക്രൂട്ട്മെന്റിന്റെ ഉയര്‍ന്ന ചെലവ്, ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കുത്തകാവകാശത്തിന്റെയും ഫലമായി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താണ് ഈ ആവശ്യം ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *