Posted By user Posted On

കുവൈത്തിൽ ഇന്നും നാളെയും പൊടിക്കാറ്റ് മുന്നറിയിപ്പ്: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക

കുവൈറ്റ്: രാജ്യത്ത് ഇന്നും നാളെയും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് റിപ്പോർട്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേ സമയം രാജ്യത്ത് മണിക്കൂറിൽ 55 കിലോമീറ്ററുകളോളം വേ​ഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതകളുണ്ട്. ഇന്ന് കാറ്റ് വീശുമ്പോൾ പൊടി ഉയരാനുള്ള സാധ്യതകളുമുണ്ട്. ഇത് ചില പ്രദേശങ്ങളിലെ ദൃശ്യപരത 1000 ആയിരം മീറ്ററിൽ താഴെയായി കുറയ്ക്കും, അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd


 
രാജ്യത്ത് പകലിന്റെ തുടക്കത്തിൽ വടക്കു പറിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് വീശും. അതേ സമയം വൈകുന്നേരത്തോടെ ഇതിന്റെ വേ​ഗം 10 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിലേക്ക് മാറും. 38 മുതൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയാകും പരമാവധി താപനില.  40 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശുന്നതിനാൽ തിരകൾ അഞ്ച് അടി വരെ ഉയർന്നേക്കും. വാരാന്ത്യത്തിൽ പ്രത്യേകിച്ച് തുറന്ന പ്രദേശത്ത് താമസിക്കുന്നവർ ജാ​ഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *