കുവൈറ്റിലെ ഷുവൈഖ് ഏരിയയിലെ മൈഗ്രന്റ് ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററിൽ വൻതിരക്ക്. കുടിയേറ്റ തൊഴിലാളികളുടെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുഴുവൻ ശേഷിയിലും ജീവനക്കാർ കേന്ദ്രത്തിൽ പ്രവർത്തനത്തിക്കുന്നുണ്ട്. അവധിക്ക് ശേഷം തൊഴിലാളികൾ കുവൈറ്റിലേക്ക് തിരികെ മടങ്ങുന്നതാണ് കനത്ത തിരക്കിന് കാരണമായത്.
പ്രതിദിനം 2,000 തൊഴിലാളികളെ കേന്ദ്രത്തിൽ പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സ്വന്തം രാജ്യങ്ങളിലേക്ക് പോയ തൊഴിലാളികൾ വലിയ തോതിൽ മടങ്ങിവരുന്നതിനാൽ അവരുടെ പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ മെഡിക്കൽ സ്റ്റാഫുകളെ ആവശ്യമാണ്. നിലവിൽ നാല് ടെസ്റ്റ് സെന്ററുകളാണ് എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നത്, കൂടാതെ നൂറുകണക്കിന് ജീവനക്കാരുണ്ട്. ഈ കേന്ദ്രങ്ങൾ ഇരട്ടിപ്പിക്കുന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ കൈകളിലാണ്.
ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരക്കിന്റെ തീവ്രത കുറഞ്ഞിരുന്നു. മിഷ്രെഫിൽ ഫീൽഡ് മെഡിക്കൽ ടെസ്റ്റ് സെന്റർ ഉടൻ ആരംഭിക്കുന്നതോടെ ഇത് ഗണ്യമായി കുറയും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd