അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വൻ തുക സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായില്‍ താമസിക്കുന്ന തെദ്സിനമൂര്‍ത്തി മീനാച്ചിസുന്ദരമാണ് ആ ഭാഗ്യശാലി. ഇദ്ദേഹം ബിഗ് ടിക്കറ്റിന്റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചാണ് 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. 065245 എന്ന ടിക്കറ്റ് നമ്പറിലൂടെ ആണ് സമ്മാനം നേടിയത്. തെദ്സിനമൂര്‍ത്തി തന്റെ സഹോദരനോടൊപ്പം സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ടിക്കറ്റ് മെയ് രണ്ടിന് സമ്മാനാര്‍ഹമായ ടിക്കറ്റ് അദ്ദേഹം ഒറ്റയ്ക്കാണ് വാങ്ങിയത്. ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ തെദ്സിനമൂര്‍ത്തിക്ക് അടുത്ത ലൈവ് നറുക്കെടുപ്പില്‍ പങ്കെടുത്ത് രണ്ട് കോടി ദിര്‍ഹം സ്വന്തമാക്കാനും അവസരമുണ്ട്. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് രണ്ട് വന്‍തുകയുടെ ക്യാഷ് പ്രൈസുകളും ജൂണ്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിക്കും. മെയ് മാസത്തിലുടനീളം ടിക്കറ്റ് വാങ്ങുന്നവര്‍ ആഴ്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടും. ഇതിലൂടെ 500,000 ദിര്‍ഹം എല്ലാ ആഴ്ചയും സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
Related Posts
KISR Structural Monitoring; കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കാൻ പുതിയ സ്മാർട്ട് സംവിധാനവുമായി കുവൈറ്റ്
Kuwait Food Delivery App Regulation; ഡെലിവറി ആപ്പുകളുടെ ‘കൊള്ളക്കമ്മീഷന്’ പൂട്ടിട്ട് കുവൈത്ത്; റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസം