കുവൈറ്റിലെ മുബാറക് ഹോസ്പിറ്റലിൽ ആവശ്യമായ തലയിണകൾ ഇല്ലെന്നും, ആശുപത്രിയിൽ എത്തുന്ന രോഗികളോട് സ്വന്തം തലയിണകൾ കൊണ്ടുവരാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നുമുള്ള വ്യാജ പ്രചരണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴിയാണ് ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ
പ്രചരിക്കുന്നത്. ഇത്തരം വാർത്തകൾ തെറ്റും ദുരുദ്ദേശ്യപരവുമാണെന്ന് മന്ത്രാലയം പറഞ്ഞു. വെയർഹൗസുകളിൽ ആവശ്യമായ തലയിണകൾ ലഭ്യമാണെന്നും മുബാറക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഊന്നിപറഞ്ഞു. രോഗികളുടെ സുഖവും സുരക്ഷയും ഉറപ്പുനൽകുന്ന എല്ലാ സാധനങ്ങളും ലഭ്യമാണെന്നും അഡ്മിനിസ്ട്രേഷൻ കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3