Posted By Editor Editor Posted On

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കുവൈറ്റ്‌ പ്രവാസി മലയാളിക്ക് 30 കോടി സമ്മാനം

ബിഗ് ടിക്കറ്റ് 238 ആമത് സീരിസ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (30 കോടിയിലേറെ രൂപ ) സ്വന്തമാക്കി കുവൈറ്റ് പ്രവാസി മലയാളിയായ രതീഷ് രഘുനാഥൻ. കുവൈറ്റിൽ താമസിക്കുന്നു അദ്ദേഹം മാർച്ച് 19 നാണ് സമ്മാനാർഹമായ 291593 എന്ന നമ്പർ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റാച്ചാർഡും, ബുഷ്റയും ചേർന്നാണ് സമ്മാന വിവരം രതീഷിനെ അറിയിച്ചത്. 171563 എന്ന നമ്പർ ടിക്കറ്റ് നമ്പരിന് ഉടമയായ ഇന്ത്യക്കാരനായ സജീഷ് കുറുപ്പത്ത് ആണ് രണ്ടാം സമ്മാനം നേടിയത്. മൂന്നാം സമ്മാനമായ 300,000 ദിർഹം ജോർദാനിൽ നിന്നുള്ള ലേയ്ത് തഹ്ബൂബ് ആണ് സ്വന്തമാക്കിയത്. 178128 എന്ന ടിക്കറ്റ് നമ്പരിലൂടെ പെന്നിധി ശ്രീഹരി ആണ് നാലാം സമ്മാനമായ 250,000 ദിര്‍ഹം നേടിയത്. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഈജിപ്ത് സ്വദേശിയായ ഹാനി സര്‍ഹാന്‍ അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത്. 037877 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ജൂലി ഫെ ടോ 007020 എന്ന ടിക്കറ്റ് നമ്പരിലൂടെ മെസാറാതി ലാവന്റെ ജിറ്റി ഹൈബ്രിഡ് വാഹനം സ്വന്തമാക്കി. നികുതി ഉൾപ്പെടെ 500 ദിർഹമാണ് ഒരു ടിക്കറ്റിന് വില. രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്നവർക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതാണ്. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അല്‍-ഐന്‍ വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് സ്റ്റോറുകളില്‍ നിന്നോ ബിഗ് ടിക്കറ്റ് വാങ്ങാനാവും. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *