ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ വെച്ച് ഏപ്രിൽ 6 ബുധനാഴ്ചയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരാതികൾ പരിഹരിക്കാനാണ് ഓപ്പൺ ഹൗസ് ആഴ്ചതോറും ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചത്. അബ്ബാസിയ ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന ബിഎൽഎസ് സെന്ററിൽ രാവിലെ 11 മണിക്കാണ് ഓപ്പൺ ഹൗസ് ആരംഭിക്കുക. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO രണ്ട് ഡോഡ് കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കാമെന്ന് എംബസ്സി അറിയിച്ചു. പരാതികൾ അറിയിക്കാനുള്ളവർ പാസ്‌പോർട്ട്, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, മുഴുവൻ പേർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി [email protected] ഇമെയിൽ അയക്കുവാൻ എംബസി അഭ്യർഥിച്ചു.
Comments (0)