
ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടി
അശ്രദ്ധയോടെ വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്. ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മഴക്കാലത്ത് അടക്കം നിരവധി പേരാണ് അശ്രദ്ധമായി വാഹനം ഓടിക്കുന്നത്. ട്രാഫിക്ക് പട്രോളിംഗ് ടീമുകളെ പരിശോധനകൾക്കായി നിയോഗിച്ചിട്ടുണ്ട്. പൊതുവഴിയിൽ നിയമം ലംഘിക്കുന്ന എല്ലാവർക്കെതിരെയും നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Comments (0)