
5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വ്യാഴാഴ്ച മുതൽ വാക്സിനേഷൻ
ഫെബ്രുവരി 3 വ്യാഴാഴ്ച മുതൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് -19 നെതിരെ വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം ആരംഭിക്കും. ഇന്ന് മുതൽ MoH വാക്സിനേഷൻ തീയതിയും സമയവും സഹിതം കുടുംബങ്ങൾക്ക് ഫോൺ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങും. ഈ പ്രായത്തിലുള്ളവരുടെ വാക്സിനേഷൻ കുവൈറ്റ് മിഷ്റഫിലെ വാക്സിനേഷൻ സെന്ററിൽ മാത്രമായിരിക്കും. വിട്ടുമാറാത്ത രോഗങ്ങളുള്ള കുട്ടികൾക്കും അപകടസാധ്യതയുള്ളവർക്കും മുൻഗണന നൽകുമെന്നും MoH അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Comments (0)