Posted By editor1 Posted On

കുവൈറ്റിൽ വൈദ്യുതി വകുപ്പിൽ പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ പ്രവാസികളെ കൂട്ടമായി പിരിച്ചുവിടുന്നു. കുവൈറ്റ് വൈദ്യുതി മന്ത്രാലയമാണ് 454 പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇവര്‍ക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന് എണ്ണ, വൈദ്യുതി മന്ത്രിയും ഡെപ്യൂട്ടി പ്രധാന മന്ത്രിയുമായ ഡോ. മുഹമ്മദ് അല്‍ ഫാരിസ് അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പ്രവാസികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കാനുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇത്തരത്തിൽ സ്വദേശികൾക്ക് ജോലി നൽകാത്ത സർക്കാർ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം തടഞ്ഞുവയ്ക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും, മന്ത്രാലയങ്ങളിലും സ്വദേശിവൽക്കരണം പൂർത്തിയാക്കാനാണ് കുവൈറ്റ്‌ സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ ഐടി, പബ്ലിക് റിലേഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍, മറൈന്‍ തുടങ്ങിയ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. സ്വകാര്യ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്ന് കഴിഞ്ഞ ദിവസം എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. കുവൈറ്റ് പൗരന്‍മാര്‍ക്കിടയില്‍ കഴിഞ്ഞ ആറു മാസത്തിനകം തൊഴിലില്ലായ്മാ നിരക്കില്‍ വലിയ വര്‍ധനവുണ്ടായതും ഇത്തരത്തിൽ പിരിച്ചുവിടലിന് കാരണമായി പറയുന്നു. ആറു മാസം മുമ്പ് 26 ശതമാനമായിരുന്ന തൊഴില്ലായ്മാ നിരക്ക് 32 ശതമാനമായാണ് ഉയര്‍ന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97

Comments (0)

Leave a Reply

Your email address will not be published. Required fields are marked *